Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sobha Surendran

വോ​ട്ടി​ന് പ​ണം, ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു; തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പു​തി​യ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്. പ​ണം ന​ൽ​കി​യ സ്ത്രീ ​ശോ​ഭ​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

വ​യോ​ധി​ക​ക്ക് പ​ണം കൈ​മാ​റി​യ സ്ത്രീ​യെ അ​റി​യി​ല്ലെ​ന്നും, പ​ണം കൈ​മാ​റി​യ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യ​ല്ലെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പാ​ല​ക്കാ​ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ശോ​ഭ​യ്ക്കൊ​പ്പം ഈ ​സ്ത്രീ നി​ൽ​ക്കു​ന്ന ഫോ​ട്ടോ പു​റ​ത്തു​വി​ട്ട​ത്.

കേ​ന്ദ്ര മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ്ത്രീ ​പാ​ർ​ട്ടി ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തേ യു​വ​തി ശോ​ഭ​യു​ടെ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പു​റ​ത്തു വി​ട്ടു.

ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ‌ ത​ന്നെ വേ​ട്ട​യാ​ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ക​ണ്ണാ​ടി പ‍​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​ത് കാ​ൻ​സ​ർ രോ​ഗി​യെ കാ​ണാ​നാ​ണെ​ന്നു​മാ​യി​രു​ന്നു ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വാ​ദം. വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​വും വി​ക​സ​ന​വും പ​റ​ഞ്ഞ് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up